‘ചിരിയാണല്ലോ മനുഷ്യനുള്ളൊരു സമാധാനം’ കലാഭവൻ മണിയുടെ ആദ്യകാല അഭിമുഖം കാണാം; കണ്ട് ചങ്ക് തകര്‍ന്നെന്ന് സഹോദരന്‍

അന്തരിച്ച മലയാളികളുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ ആദ്യ അഭിമുഖത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നാടൻ പാട്ടും ചാലക്കുടി വിശേഷങ്ങളുമായാണ് മണി എപ്പോഴും മലയാളികൾക്ക് മുൻപിൽ എത്തിയിരുന്നത്. അകാലത്തിൽ വിട പറഞ്ഞ മണിയുടെ ഓർമകൾ മലയാളികളെ എപ്പോഴും കണ്ണ് നനയിക്കും. 1992ൽ എടുത്ത അഭിമുഖമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കലാഭവൻ ട്രൂപ്പിന്റെ ഗൾഫ് പര്യടനത്തിന് ഇടയിൽ എടുത്ത അഭിമുഖം മണിയുടെ ആദ്യമെടുത്ത അഭിമുഖമാണെന്നാണ് വിവരം.

Read Also : രാധിക ആപ്തെയുടെ ആദ്യ ഹോളിവുഡ് സിനിമ; ‘എ കോൾ ടു സ്പൈ’ ട്രെയിലർ പുറത്ത്

അനിയൻ ആർഎൽവി രാമകൃഷ്ണനാണ് മണിയുടെ അഭിമുഖം പങ്കുവച്ചത്. ‘ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വിഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്‌സൺ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇന്റർവ്യൂ. നിങ്ങൾ കാണുക ശരിക്കും ചങ്ക് തകർന്നു പോകും. നന്ദി ഡിക്‌സൺ’ എന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

മണിയുടെ വാക്കുകൾ: കലാഭവനിലെ താരമെന്നതിൽ അഭിമാനമുണ്ട്. വലിയ രീതിയിൽ ഉയരാൻ കഴിഞ്ഞു. മിമിക്രി ആളുകൾ കരുതുന്നത് പോലെ എളുപ്പമല്ല. ബുദ്ധിമുട്ടാണ്. ആളുകളെ ചിരിപ്പിക്കുന്നത് വലിയ കാര്യമാണ്. ചിരിയാണല്ലോ മനുഷ്യനുള്ളൊരു സമാധാനം. സമൂഹത്തില്‍ മിമിക്രിക്ക് സ്വാധീനമുണ്ട്. കലാഭവനിൽ നിന്ന് നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ട്. കഠിനാധ്വാനം ചെയ്യണം.

എവിഎം ഉണ്ണി സംഘടിപ്പിച്ച അഭിമുഖമാണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉണ്ണി നേരത്തെയും നിരവധി പ്രമുഖരുടെ അഭിമുഖം നടത്തിയിട്ടുണ്ട്. മലപ്പുറം പന്താവൂർ സ്വദേശിയാണ് മുഹമ്മദ് ഉണ്ണി എന്നറിയപ്പെടുന്ന എവിഎം ഉണ്ണി.

Story Highlights kalabhavan mani, viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top