രാധിക ആപ്തെയുടെ ആദ്യ ഹോളിവുഡ് സിനിമ; ‘എ കോൾ ടു സ്പൈ’ ട്രെയിലർ പുറത്ത്
ബോളിവുഡ് നടി രാധിക ആപ്തെയുടെ ഹോളിവുഡ് അരങ്ങേറ്റ സിനിമയായ ‘എ കോൾ ടു സ്പൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഓസ്കർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ലിഡിയ ഡീൻ പിൽച്ചർ സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെയാണ് രാധിക ആപ്തെ അവതരിപ്പിക്കുക. ഒക്ടോബർ 2ന് സിനിമ തീയറ്ററുകളിലെത്തും. ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയും സിനിമ റിലീസ് ചെയ്യും. 2019 ജൂൺ 21ന് എഡിൻബർഗ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു.
Read Also : കുട്ടിക്കഥ പറഞ്ഞ് കൊന്നപ്പൂക്കളും മാമ്പഴവും; ട്രെയിലർ കാണാം
രണ്ടാം ലോക മഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. യുദ്ധസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ രൂപം നൽകിയ ചാരസംഘടനയുടെ കഥയാണ് സിനിമ പറയുന്നത്. മരക്കാലുകളുടെ സഹായത്തോടെ ജീവിക്കുന്ന വിർജീനിയ ഹാൾ എന്ന അമേരിക്കൻ യുവതിയെയും നൂർ ഇനായത്ത് ഖാൻ എന്ന ഇന്ത്യൻ മുസ്ലിം യുവതിയെയുമാണ് സംഘടന ചാരവൃത്തിക്കായി തിരഞ്ഞെടുക്കുന്നത്. നൂർ ഇനായത്ത് ഖാൻ്റെ വേഷമാണ് രാധിക അവതരിപ്പിക്കുക. നാസി അധിനിവേശ ഫ്രാൻസിൻ്റെ സഹായത്തിനായി ബ്രിട്ടൺ അയച്ച ചാരയായിരുന്നു നൂർ ഇനായത്ത്. യുദ്ധത്തിനിടെ ചതിയിൽ പെട്ട് പിടിക്കപ്പെട്ട ഇവരെ പിന്നീട് ഹിറ്റ്‌ലർ കോൺസൺട്രേഷൻ ക്യാമ്പിലേക്ക് അയക്കുകയും അവിടെ വെച്ച് തൂക്കിലേറ്റുകയും ചെയ്തു.
മരണത്തിനു ശേഷം ബ്രിട്ടണിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ജോർജ് ക്രോസ് നൽകി ഇവരെ ബ്രിട്ടീഷ് സർക്കാർ ആദരിച്ചിരുന്നു.
ആപ്തയെ കൂടാതെ സാറ മേഗൻ തോമസ്, സ്റ്റാന കാറ്റിച്, റോസിഫ് സതർലൻഡ് തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു.
Story Highlights – radhika apte a call to spy trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here