കൊവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ സിനിമ; ഖാലിദ് റഹ്‌മാന്റെ ‘ലവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

khalid rahman love poster

കൊവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഖാലിദ് റഹ്മാനാണ് ലവ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിലെ അഭിനേതാക്കളായ രജീഷ് വിജയനും ഷൈൻ ടോം ചാക്കോയും നിർമ്മാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും പൊസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

Read Also : കൊവിഡ് കാലത്തെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

ജൂൺ 22നാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജൂലായ് 15ന് ചിത്രീകരണം പൂർത്തിയായി. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർദ്ദേശം തള്ളിയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയെങ്കിലും മഹേഷ് നാരായണൻ, ആഷിഖ് അബു, ഹർഷദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ ചിത്രത്തിനു പിന്തുണ അർപ്പിച്ചിരുന്നു. പിന്നീട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് മയപ്പെടുത്തിയിരുന്നു.

Read Also : സിനിമകളുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർക്കൊപ്പം സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻ്റണി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടും. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ.

Here's the official poster of #Love. Written and Directed by Khalid Rahman and Produced by Ashiq Usman Productions. Shot…

Posted by Shine Tom Chacko on Monday, August 3, 2020

Story Highlights khalid rahman’s love first look poster out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top