സിനിമകളുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും

സിനിമകളുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും. മാർച്ച് മുതൽ നിർത്തിവച്ചിരുന്ന രജിസ്‌ട്രേഷൻ നടപടികളാ് ഇന്നു മുതൽ ആരംഭിക്കുന്നത്. കൊവിഡ് കാലത്തെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് രജിസ്‌ട്രേഷൻ ഫീസിൽ കേരള ഫിലിം ചേംബർ പതിനായിരം രൂപ യുടെ കുറവ് വരുത്തിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിനനനുസരിച്ച് സിനിമ നിർമാണ ജോലികൾ പുനഃരാരംഭിക്കും. ഇതിന്റെ പൂർണ ഉത്തരവാദിത്തം നിർമാതാക്കൾക്കായിരിക്കും. മാത്രമല്ല, ടൈറ്റിൽ രജിസ്‌ട്രേഷൻ ആരംഭിച്ചാലും സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുമാത്രമേ ചിത്രീകരണം നടത്താവൂ. ഈ വർഷം ടൈറ്റിൽ രജിസ്‌ട്രേഷൻ നടത്തിയ 60 ലധികം സിനിമകൾ വിവിധ നിർമാണ ഘട്ടത്തിലാണ്. ലോക്ക് ഡൗൺ ഇളവുകളുടെ അടിസ്ഥാനത്തിലാവും ഇവയുടെ നിർമാണ നടപടികൾ പൂർത്തീകരിക്കുക.
Story Highlights – Title registration for movies will resume from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here