Advertisement

മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കനത്ത മഴ

August 6, 2020
1 minute Read

മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഇരു സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും നഗര മേഖലകളും വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയിൽ വരും

മണിക്കൂറുകളിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കാറ്റിന്റെ വേഗത 110 കിലോമീറ്റർ വരെ വർധിക്കാൻ സാധ്യതയുണ്ട്. മസ്ജിദ്, ഭയ്ഖാല സ്റ്റേഷനുകളിൽ രണ്ട് ലോക്കൽ ട്രെയിനുകളിലായി കുടുങ്ങിയ 55 പേരെ ദേശീയ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. മുംബൈയിൽ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് പോലീസ് നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ആശയവിനിമയം നടത്തി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി. ഗുജറാത്തിലും സമാനമാണ് അവസ്ഥ. സംസ്ഥാനത്ത്‌ റെഡ് അലേർട്ട് പ്രഖ്യാപിച്ചു വൽസദ്, നവ്‌സാരി അടക്കമുള്ള മേഖലകളിൽ എൻഡിആർഎഫ് രക്ഷാപ്രവർത്തനം തുടരുകയാണ്.

Story Highlights maharashtra, gujarath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top