നിയമസഭാ മന്ദിരത്തിന്റെ നിർമാണ തൊഴിലാളിയായി അതേ നിയമസഭയിൽ എംഎൽഎ ആയ നേതാവ്; വൈക്കത്തിന്റെ സ്വന്തം പി നാരായണൻ

സാധാരണക്കാരന്റെ ഉൾക്കാമ്പറിഞ്ഞ നേതാവായിരുന്നു വൈക്കത്തിന്റെ സ്വന്തം പി നാരായണൻ. കർഷക കുടുംബത്തിൽ ജനിച്ച്, തികച്ചും സാധാരണ ജീവിതം നയിച്ച പി നാരായണന് തൊഴിലാളികളുടെ വിയർപ്പിന്റെ വില അറിയാമായിരുന്നു. കർഷക യൂണിയൻ ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബഹുജന സംഘടനകളുടെ ഭാഗമായി പി നാരായണൻ പ്രവർത്തിച്ചു. അവസാന ശ്വാസം വരെ സിപിഐ നേതാവായി ജീവിച്ചാണ് പി നാരായണൻ വിടപറഞ്ഞത്.

1951 ജനുവരി 31നായിരുന്നു പി നാരായണന്റെ ജനനം. കർഷക തൊഴിലാളികളായിരുന്നു നാരായണന്റെ മാതാപിതാക്കൾ. അന്നത്തെ കാലത്തെ എല്ലാ സഹനങ്ങളും നയിച്ചുള്ളതായിരുന്നു ജീവിതം. വൈക്കത്തു തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയായി. തിരിച്ചറിവുകളുടെ പ്രായമെത്തിയപ്പോൾ ഉത്തമബോധത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തെരഞ്ഞെടുത്തു. കർഷകർക്ക് വേണ്ടി ഉറച്ച ശബ്ദമായിരുന്നു പി നാരായണന്റേത്.
പാർട്ടിയുടെ സംഘനാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്താണ് പി നാരായണൻ ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ നിർമാണ തൊഴിലാളിയായത്. അതേ പറ്റി വൈക്കം മുൻ എംഎൽഎ എ അജിത്ത് പറയും.

Read Also :വൈക്കം മുൻ എംഎൽഎ പി നാരായണൻ അന്തരിച്ചു

‘ അന്ന് എഐഎസ്എഫിന്റെ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്ന കാലം. സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ പി നാരായണന് മടങ്ങി വരാൻ കൈയിൽ പണം ഉണ്ടായിരുന്നില്ല. ആ സമയത്താണ് ഇന്നത്തെ നിയമസഭാ മന്ദിരത്തിന്റെ പണി നടക്കുന്നത്. വൈക്കത്തേക്ക് മടങ്ങാനുള്ള പണം കണ്ടെത്താനായി അദ്ദേഹം നിയമസഭാ മന്ദിരത്തിന്റെ നിർമാണത്തൊഴിലാളിയായി. പിന്നീട് അതേ നിയമസഭാ മന്ദിരത്തിൽ അദ്ദേഹം എംഎൽഎയായി എത്തി. സ്വന്തം വാഹനത്തിൽ ഡ്രൈവ് ചെയ്തായിരുന്നു അദ്ദേഹം പല സ്ഥലങ്ങളിലും പോയിരുന്നത്. തിരുവനന്തപുരം വരെ അദ്ദേഹം സ്വയം ഡ്രൈവ് ചെയ്തിരുന്നതായും കേട്ടിട്ടുണ്ട്’.

Read Also : ‘അദ്ദേഹം തുടങ്ങിവച്ചത് ഇന്നൊരു ഡയാലിസിസ് സെന്ററാണ്’; മുൻ എംഎൽഎ പി നാരായണനെ അനുസ്മരിച്ച് സി കെ ആശ എംഎൽഎ

പത്താം നിയമസഭയിലെ വൈക്കം സാമാജികനായിരുന്ന എം.കെ. കേശവന്റെ മരണത്തെത്തുടർന്ന് 1998 മാർച്ച് 2-ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് പി. നാരായണൻ നിയമസഭയിലെത്തുന്നത്. പിന്നീട് 2001ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം വൈക്കത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. സിപിഐ കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.

Story Highlights Former MLP P Narayanan, CPI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top