Advertisement

ഏലപ്പാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

August 7, 2020
Google News 1 minute Read

ഇടുക്കി ഏലപ്പാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ട കാർ ഒഴുകിപ്പോയാണ് മാർട്ടിൻ മരിച്ചത്. അനീഷ് എന്ന യുവാവിനായുള്ള തെരച്ചിൽ തുടരുകയാണ്.

അതേസമയം പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾപൊട്ടി. മേലെ ചിന്നാറിലും ഉരുൾപൊട്ടലുണ്ടായി. പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിൽ നിരവധി ഇടങ്ങളിൽ വെള്ളം കയറി. അപകട സാധ്യതയുള്ള ഇടങ്ങളിലെ ആളുകളെ മാറ്റിപാർപ്പിച്ചു. ജലനിരപ്പ് ഉയർന്നതോടെ നെടുങ്കണ്ടം കല്ലാർ ഡാം തുറന്നു. മേലേചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Read Also : കാസർഗോഡ് കടലിൽ ചാടിയ പോക്‌സോ കേസ് പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

കേരളത്തിൽ കനത്ത മഴ ആരംഭിച്ചതോടെ നദീതീരങ്ങളിൽ കനത്ത ജാഗ്രതാ നിർദേശമുണ്ട്. ഭൂതത്താൻകെട്ട് ഡാം തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിലായി. കനത്ത മഴയിൽ വയലും താഴന്ന പ്രദേശങ്ങളും നിറഞ്ഞു. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. ഇടുക്കി അണക്കെട്ടിൽ 2,349.54 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 127.4 അടിയായി. പൊൻമുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 30 സെമി ഉയർത്തി.

Story Highlights deadbody found, idukki, elappara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here