ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

franco mulakkal gets bail

കന്യാസ്ത്രീ പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

ഇന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 13-ാം തിയതി വരെ കേരളം വിടാൻ പാടില്ല. കേസ് പരിഗണിക്കുമ്പോളെല്ലാം ഹാജരാകണം എന്നിങ്ങനെ നീളുന്നു നിബന്ധനകൾ.

കൊവിഡ് നെഗറ്റീവ് ആണെന്ന് സ്ഥീരീകരിക്കുന്നതിൽ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.

Story Highlights franco mulakkal gets bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top