കരിപ്പൂർ വിമാനാപകടം; പ്രധാനമന്ത്രി എല്ലാവിധ സഹായവും വാഗ്ധാനം ചെയ്തു: വി മുരളീധരൻ

കരിപ്പൂർ വിമാനാപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവിധ സഹായവും വാഗ്ധാനം ചെയ്തു എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ 24നോട്. പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ട സംഭവമെന്ന നിലയിൽ എല്ലാ വിധ സഹായങ്ങളും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവും എന്ന് നമുക്ക് ഉറപ്പിക്കാമെന്നും അദ്ദേഹം 24നോട് പറഞ്ഞു.
പ്രധാനമന്ത്രി സിവിൽ ഏവിയേഷൻ മന്ത്രിയുമായി ചർച്ച നടത്തി. ദുരന്തത്തിൽ പെട്ടവർക്ക് അടിയന്തിര സഹായം ഉറപ്പാക്കാൻ നിർദ്ദേശം നൽകി. ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.
Story Highlights – karipur flight crash v muraleedharan response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here