Advertisement

കോഴിക്കോട് കനത്ത മഴ; ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയർന്നു

August 7, 2020
Google News 2 minutes Read

കാലവർഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയർന്നു. ചാലിപ്പുഴയുടെ സമീപത്തെ 31 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ചെറുപുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. അതേസമയം, ജില്ലയിൽ ചില ഇടങ്ങളിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി പെയ്ത മഴയ്ക്ക് ഇന്ന് അൽപം ശമനമുണ്ടായി. ചില പ്രദേശങ്ങളിൽ മഴ തുടരുന്നുണ്ടെങ്കിലും പല ഇടങ്ങളിലും മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയർന്നതോടെ സമീപ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ വെണ്ടേക്കുംപൊയിൽ പട്ടിക വർഗ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തേക്കുംതോട്ടം കോളനിയിലെ 7 കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. മാവൂർ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകളിൽ വെള്ളം കയറി. മാവൂരിൽ 2 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചിലർ ബന്ധു വീടുകളിലേക്കും മാറിയിട്ടുണ്ട്. കുറ്റ്യാടി, വാണിമേൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഈ പുഴകളുടെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. വിലങ്ങാട് പ്രദേശത്തും വെള്ളം കയറി. തീരദേശ മേഖലകളിലും കടൽക്ഷോഭം രൂക്ഷമാണ്. മഴ ഇനിയും ശക്തമാവുന്ന സാഹചര്യം ഉണ്ടായാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തന സജ്ജമാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.

Story Highlights – Kozhikode Heavy rains; The water level in Chaliyar and Iruvazhanji rivers rose

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here