നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങില്ല; പ്രചരിക്കുന്നത് വ്യാജ സന്ദേശം [24 Fact Check]

kseb fake news 24 fact check

നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചരണം. വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി പേരാണ് സന്ദേശം വ്യാപകമായി ഷെയർ ചെയ്യുന്നത്.

പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ പറയുന്നതിങ്ങനെ : ‘Breaking news from kseb.. നാളെ കേരളം ഒട്ടാകെ വൈദ്യുതി മുടങ്ങും എന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഫോൺ ചാർജ് ചെയ്തു വയ്ക്കുക, ആവശ്യം ഉള്ള മുൻകരുതൽ എടുക്കുക. ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുക.’

kseb fake news 24 fact check

അതേസമയം, കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്നറിയിപ്പ്.

"നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങും" എന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ് .#KSEB

Posted by KSEB വാർത്തകൾ on Tuesday, August 4, 2020

Story Highlights kseb fake news 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top