കോട്ടയം മലയോര മേഖലകളിൽ ശക്തമായ മഴ; മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡിനൊപ്പം നിറഞ്ഞൊഴുകുന്നു
കോട്ടയത്ത് മലയോര മേഖലകളിൽ മഴ ശക്തം. മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡിനൊപ്പം നിറഞ്ഞൊഴുകുകയാണ്.
മഴ തുടർന്നാൽ ഉച്ചയോടെ പാലാ നഗരത്തിൽ മീനച്ചിലാർ കരകവിയാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.
പാലായിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പുയരുന്നതിനാൽ വൈക്കം മേഖലയിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി കഴിഞ്ഞു.
കൂട്ടിക്കൽ, മുണ്ടക്കയം, തീക്കോയി, മേലടുക്കം മേഖലകൾ ഉരുൾപൊട്ടൽ ഭീതിയിലാണ്. കൂട്ടിക്കൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി.
അതേസമയം, കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
Story Highlights – meenachilar eerattupetta may overflow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here