Advertisement

കടൽ കൊലക്കേസ് ഇന്ന് സുപ്രിം കോടതിയിൽ; കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കും

August 7, 2020
Google News 2 minutes Read

കടൽക്കൊല കേസ് ഇന്ന് സുപ്രിംകോടതിയിൽ. ഇറ്റാലിയൻ നാവികൻ മാസിമിലാനോ ലാത്തോറെ സമർപ്പിച്ച ഹർജി തീർപ്പാക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ആവശ്യത്തെ കേരളം എതിർക്കും.

കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർക്ക് എതിരെ ഇന്ത്യയിൽ പ്രോസിക്യൂഷൻ നടപടി കഴിയില്ലെന്നും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നുമാണ് രാജ്യാന്തര ട്രൈബ്യൂണൽ വിധി. ഈ തീരുമാനം അംഗീകരിച്ച കാര്യം കേന്ദ്രസർക്കാർ തന്നെ കോടതിയെ അറിയിച്ചു. തുടർന്ന് ഇറ്റാലിയൻ നാവികൻ മാസിമിലാനോ ലാത്തോറെയുടെ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയിരുന്നു.

Read Also : കടൽക്കൊലക്കേസിൽ കേന്ദ്രത്തിന്റെ വീഴ്ച; വിധി പുനഃപരിശോധിക്കണമെന്ന് ഉമ്മൻ ചാണ്ടി

എന്നാൽ, ഹർജി തീർപ്പാക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തെ കേരളം എതിർക്കും. മലയാളികൾ മരിച്ചതിനാൽ കേരളത്തിന്റെ നിലപാട് കേൾക്കണമെന്ന് ആവശ്യപ്പെടും. ഏത് രാജ്യത്ത് വിചാരണ നടത്തണമെന്ന് തീരുമാനിക്കാൻ രാജ്യാന്തര ട്രൈബ്യൂണലിന് അധികാരമല്ലെന്നും വാദമുഖങ്ങൾ നിരത്തും. ഇറ്റാലിയൻ നാവികന്റെ ഹർജി എട്ട് വർഷമായി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. നാവികർക്കെതിരെ രാജ്യത്തുള്ള കേസുകൾ കോടതി 2015ൽ സ്റ്റേ ചെയ്തിരുന്നു.

Story Highlights murder case, italian sailors, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here