മൂന്നാറിൽ അടിയന്തരമായി വേണ്ടത് മെഡിക്കൽ ടീം : രമേശ് ചെന്നിത്തല

മൂന്നാറിൽ അടിയന്തരമായി വേണ്ടത് മെഡിക്കൽ ടീമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ട്വന്റിഫോറിനോട്. കൂടുതൽ ചികിത്സാ സംവിധാനം വേണമെന്നാണ് മേഖലയിൽ നിന്ന് ഉയരുന്ന ആവശ്യം. നിലവിൽ ആശുപത്രി ഉണ്ടെങ്കിലും വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മെഡിക്കൽ ടീം വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ തന്നെ എസ്‌റ്റേറ്റ് ലയങ്ങളിലെ തൊഴിലാളികൾ ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. അതിന് വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കുമാറാണ് തന്നോട് പെട്ടിമുടി ദുരന്തത്തെ കുറിച്ച് അറിയിക്കുന്നത്. ഉടൻ തന്നെ ജില്ലാ കളക്ടറെയും എസ്പിയെയും ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. ഫയർഫോഴ്‌സ്, ദുരന്തനിവാരണ സേന തുടങ്ങി രക്ഷാ പ്രവർത്തനം നട്തതുന്നവരെ ഏകോപിപ്പിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്നതായി ജില്ലാ കളക്ടർ തന്നെ അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.
ഈ സമയത്ത് ആളുകൾ കൂട്ടം കൂടി രക്ഷാ പ്രവർത്തനത്തിന് തടസമുണ്ടാക്കരുതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
Story Highlights – munnar needs medical team immediately says ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here