രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

രഹ്‌ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്രയാണ് ഹർജി തള്ളിയത്.
മക്കളെകൊണ്ട് നഗ്‌നശരീരത്തിൽ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്നതായിരുന്നു രഹ്നാ ഫാത്തിമയ്‌ക്കെതിരായ കേസ്. പ്രവൃത്തി അസംബന്ധമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര എന്തിനാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും ചോദിച്ചു. അശ്ലീലം പ്രചരിപ്പിച്ചുവെന്നത് വ്യക്തമാണെന്ന് അരുൺ മിശ്ര പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ചു കുട്ടികൾക്ക് ലഭിക്കുന്ന ധാരണ എന്തായിരിക്കുമെന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. രഹ്നാ ഫാത്തിമ ആക്‌സിറ്റിവിസ്റ്റ് ആയിരിക്കാം, പക്ഷേ എന്തിനാണ് ഈ പ്രവൃത്തി ചെയ്തതെന്നും കോടതി ചോദിക്കുന്നു.
നേരത്തെ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രഹ്ന സുപ്രിംകോടതിയെ സമീപിക്കുന്നത്.
Read Also : സുപ്രിംകോടതിയെ സമീപിക്കുമെന്ന് രഹ്നാ ഫാത്തിമ
കഴിഞ്ഞ മാസമാണ് നഗ്‌ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോക്‌സോ ആക്ട് സെക്ഷൻ 13, 14, 15 എന്നിവയും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുൺപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
Story Highlights – rehana fathima anticipatory bail plea dismissed