സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; നടി റിയ ചക്രവർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. നിയമവിരുദ്ധ സാമ്പത്തിക ഇടപാട് സംബന്ധിച്ച് നടന്റെ കുടുംബം പരാതിപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം.

അതേസമയം, സിബിഐയും ഇന്ന് അന്വേഷണം തുടങ്ങിയേക്കും. ഇന്നലെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിരുന്നു. നടന്റെ അക്കൗണ്ടിൽ നിന്ന് പതിനഞ്ച് കോടി രൂപ നടി റിയ ചക്രവർത്തി വകമാറ്റിയെന്നും, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിച്ചെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിലാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം. കഴിഞ്ഞ രണ്ട് ദിവസം നടിയുടെ ഹൗസ് മാനേജർ സാമുവേൽ മിറാൻഡയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. മുംബൈയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ എത്താൻ നിർദേശിച്ച് നടിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

റിയ ചക്രവർത്തിയെയും ബന്ധുക്കളെയും അടക്കം ആറ് പേരെ പ്രതികളാക്കി സിബിഐ എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. പട്‌ന പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് നടപടി. ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങൾ ചേർത്തു. വിവാദ വ്യവസായി വിജയ് മല്യയുടെ സാമ്പത്തികത്തട്ടിപ്പ് കേസ് അന്വേഷിച്ച സംഘത്തിനാണ് അന്വേഷണ ചുമതല.

Story Highlights susath sing raj puth,riya chakrabarthi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top