45 ദിവസത്തിനകം ഉടമസ്ഥാവകാശം വിറ്റില്ലെങ്കിലും ടിക്ക് ടോക്കും വി ചാറ്റും നിരോധിക്കും; ഉത്തരവിറക്കി ഡോണൾഡ് ട്രംപ്

ടിക്ക് ടോക്കും വീചാറ്റും അമേരിക്കയിൽ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 45 ദിവസത്തിനകം ചൈനീസ് കമ്പനികൾ ഉടമസ്ഥാവകാശം വിറ്റില്ലെങ്കിൽ അമേരിക്കയിൽ രണ്ട് ആപ്പുകളും നിരോധിക്കുമെന്ന് കാണിച്ച് ട്രംപ് ഉത്തരവിറക്കി.

ടിക്ക് ടോക്ക് വ്യക്തിവിവരങ്ങൾ അനുവാദം ഇല്ലാതെ കൈയടക്കുന്നുവെന്ന് ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ലൊക്കേഷൻ വിവരങ്ങളും ബ്രൗസിങ് ഹിസ്റ്ററിയുമെല്ലാം ഇത്തരത്തിൽ കൈയടക്കുന്നത് വൻ ഭീഷണി ഉയർത്തുന്നു. അമേരിക്കൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭ്യമാക്കുന്നത് വലിയ ഭീഷണി ഉയർത്തുന്നതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ ഉടമസ്ഥതയിലുള്ള വീചാറ്റ്. ഉപയോക്താക്കൾക്ക് പരസ്പരം പണം കൈമാറാനുള്ള സൗകര്യം ആപ്പ് ഒരുക്കുന്നുണ്ടെന്നും ഇത് നിരോധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ പണവും മറ്റ് വസ്തുവകകൾ കൈമാറുന്നത് അമേരിക്കയുടെ നിയമപരധിയിൽ വരുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Read Also :ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം; പട്ടിക കേന്ദ്രസർക്കാരിന് കൈമാറി

ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ടിക്ക് ടോക്ക് നിരോധിക്കുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് അമേരിക്കയുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് ഇപ്പോഴാണ്.

Story Highlights Donald Trump, Tick tok, We chat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top