സൗദിയില്‍ കൊവിഡ് രോഗമുക്തി 87.18 ശതമാനമായി ഉയര്‍ന്നു

സൗദിയില്‍ കൊവിഡ് രോഗമുക്തി 87.18 ശതമാനമായി ഉയര്‍ന്നു. 2,87,000 രോഗികളില്‍ രണ്ടര ലക്ഷവും രോഗമുക്തരായി. 1469 പുതിയ കൊവിഡ് കേസുകളും 37 മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,87,262 ആയി.

,രോഗമുക്തി നേടിയായവരുടെ എണ്ണം 2,50,440 ആയി. കൊവിഡ് മരണസംഖ്യ 3,130 ആയി ഉയര്‍ന്നു. 33,692 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 1,828 പേരുടെ നില ഗുരുതരമാണെന്നും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന കൊവിഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 60,846 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. ഇതോടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 37,54,850 ആയി.

ഹുഫൂഫില്‍ 8ഉം, ജിദ്ദയില്‍ 7ഉം, മക്കയില്‍ 4ഉം, തായിഫിലും അറാറിലും 3 വീതവും റിയാദിലും ഖതീഫിലും സബിയയിലും 2 വീതവും, ദമാം, അല്‍ബാഹ, മഹായില്‍, ഹായില്‍, മജാരിദ, അല്‍ ഉയൂന്‍ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രധാന നഗരങ്ങളില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ ഇങ്ങിനെയാണ്. റിയാദ് 101, മദീന 61, ഖമീഷ് മുശൈത് 52, ദമാം 47, ജിസാന്‍ 47, ഹഫൂഫ് 46, അബഹ 44, ജിദ്ദ 43, തബൂക് 41, മക്ക 40, ബുറൈദ 39, നജ്‌റാന്‍ 27, തായിഫ് 22, ഹായില്‍ 20, ബിഷ 19, ബൈഷ് 18.

Story Highlights covid 19, coronavirus, saudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top