ഐഷ ദുവയെ കണ്ടെത്തി; കുഞ്ഞ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ

child baby memorial hospital

കോഴിക്കോട് വിമാനദുരന്തത്തിൽ പെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരണത്തിന് കീഴടങ്ങി (Updated on 08-08-2020)

കോഴിക്കോട് വിമാനദുരന്തത്തിൽപെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരിച്ചു. ഇന്നലെ രാത്രിയാണ് കുഞ്ഞിനെ വിമാന ദുരന്തത്തിൽപ്പെട്ട കുഞ്ഞിനെ രക്ഷിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കോഴിക്കോട് വിമാനദുരന്തത്തിൽ പെട്ട് കാണാതായ കുഞ്ഞ് ഐഷ ദുവ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ. കുഞ്ഞിനെ കാണാനില്ലെന്നറിയിച്ച് നേരത്തെ കുഞ്ഞിൻ്റെ മാതാപിതാക്കൾ ട്വൻ്റിഫോറിനെ സമീപിച്ചിരുന്നു. കുഞ്ഞിൻ്റെ മാതാവ് കോഴിക്കോട് മെഡിക്കൽ കോളജിലുണ്ട്.

Read Also : കരിപ്പൂര്‍ വിമാനദുരന്തം: പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി: ആരോഗ്യ വകുപ്പ് മന്ത്രി

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ് – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.

ഇന്ന് രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.

Story Highlights child found in baby memorial hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top