സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ സംഘം ദുബായിലേക്ക് പോകും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍ഐഎ സംഘം ദുബായിലേക്ക് പോകുന്നു. കേസില്‍ പ്രതിയായ ഫാസില്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിനായാണ് സംഘം ദുബായിലേക്ക് പോകുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ ഒരു ആഭ്യന്തര അന്വേഷണം നടത്തിയിട്ടുണ്ട്. ഇന്ത്യ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്ന് യുഎഇ അറിയിച്ചിരുന്നു. അതിനാലാണ് എന്‍ഐഎ സംഘം നിലവില്‍ യുഎഇയിലേക്ക് തിരിക്കുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറ്റാഷെയ്ക്ക് അടക്കം വീഴ്ച സംഭവിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത ചിലരുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനായി കൂടിയാണ് സംഘം യുഎഇയിലേക്ക് തിരിക്കുന്നത്.
Story Highlights – Gold smuggling case, NIA
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here