Advertisement

പെട്ടിമുടി മണ്ണിടിച്ചിൽ: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

August 8, 2020
Google News 1 minute Read
pettimudi landlside financial help declared

പെട്ടിമുടിയിലെ പ്രക്യതിദുരന്തത്തിൽ ജീവൻ നഷ്ടപെട്ട കമ്പനി തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കെഡിഎച്ച്പി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായമാണ് പഖ്യാപിച്ചിരിക്കുന്നത്.

ഇതുവരെ 24 പേരാണ് മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിലിൽ പെട്ട് മരിച്ചത്. മണ്ണിനടിയിൽ അകപ്പെട്ട മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെ ദുർഘടമായ പാതയിലൂടെയാണ് ദുരന്തം നടന്ന സ്ഥലത്ത് എത്തേണ്ടത്. ഇവിടേക്കുള്ള റോഡുകളിലേക്കും മണ്ണിടിഞ്ഞിട്ടുണ്ട്. ഇന്നലെ തന്നെ എൻഡിആർഎഫ് സംഘം ഇവിടെ ക്യാമ്പ് ചെയ്തിട്ടുണ്ടായിരുന്നു. പൊലീസ്, അഗ്‌നിശമനസേന, റവന്യൂ വകുപ്പ് അധികൃതർ, സന്നദ്ധ സേവകർ എന്നിവരടക്കം സ്ഥലത്തുണ്ട്. മണ്ണിടിച്ചിലിൽ കാണാതായവരിൽ മൂന്നാർ പഞ്ചായത്ത് മുൻ അംഗം ആനന്ദ ശിവനുമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 21 പേരെയും കണ്ടെത്തിയിട്ടില്ല.

81 പേർ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കിൽ പറയുന്നത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കൊവിഡ് കാരണം വിദ്യാർത്ഥികളടക്കം ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Story Highlights pettimudi landlside financial help declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here