കരിപ്പൂർ വിമാനദുരന്തം; രക്ഷപ്പെട്ട കുഞ്ഞിനെ ബന്ധുക്കൾ ഏറ്റുവാങ്ങി

rescued child found relatives

കരിപ്പൂർ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് റിസിൻ എന്ന മൂന്നുവയസ്സുകാരനെ ബന്ധുക്കൾ ഏറ്റുവാങ്ങി. എടപ്പാൾ സ്വദേശിയായ ഈ കുട്ടിയെ തിരിച്ചറിയാൻ കഴിയാതിരുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോൾ കുട്ടിയുടെ പിതാവ് വീഡിയോ കോളിലൂടെ തിരിച്ചറിയുകയും കുട്ടിയെ ബന്ധുക്കൾ ഏറ്റുവാങ്ങുകയും ചെയ്തു. കുഞ്ഞിൻ്റെ മാതാവ് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്.

അമ്മയും മകനുമാണ് ദുബായിൽ നിന്ന് നാട്ടിലേക്ക് വന്നത്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലാണ് കുട്ടി ഉണ്ടായിരുന്നത്. കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് കണ്ടാണ് പിതാവ് കുഞ്ഞുമായി സംസാരിച്ചത്. പിതാവ് ദുബായിലാണ് ഉള്ളത്. എടപ്പാൾ സ്വദേശിയായ സാഹിർ-നദീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് റസിൻ.

Story Highlights rescued child found relatives

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top