‘അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം വിമാനം അഗ്‌നിഗോളമായില്ല’ പൈലറ്റിന് പ്രണാമവുമായി സുരഭി

കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ സ്വയം ജീവൻ ത്യജിച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയ്ക്ക് ആദരാഞ്ജലികൾ അർപിച്ച് നടി സുരഭി ലക്ഷ്മി. അപകടത്തിൽ മരിച്ചവർക്കും നടി പ്രണാമം അർപ്പിച്ചു. 22 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ടിച്ചയാളാണ് സാഥെ.

കുറിപ്പ് വായിക്കാം,

അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് ഡി വി സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്‌നിഗോളമായില്ല. നാഷണൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്‌സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്‌സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ് കരസ്ഥമാക്കിയിരുന്നു. കോടി പ്രണാമങ്ങൾ. അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കൊവിഡ് സമയത്ത് അപകടത്തിൽ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്‌നേഹം…. അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥനയോടെ..

അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് D.V സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല.നാഷണൽ ഡിഫൻസ്…

Posted by Surabhi Lakshmi on Friday, August 7, 2020

Read Also : കരിപ്പൂർ വിമാനദുരന്തം: മരണസംഖ്യ ഉയരുന്നു

1981ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച സാഥെ 22 വർഷത്തിന് ശേഷം 2003ൽ ആണ് വിരമിച്ചത്. പിന്നീട് അദ്ദേഹം യാത്രാവിമാനങ്ങൾ നിയന്ത്രിക്കാൻ ആരംഭിച്ചു. ദേശീയ പ്രതിരോധ അക്കാദമിയിൽ 58ആം റാങ്ക് ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം എന്നാണ് റിപ്പോർട്ട്. എയർ ഫോഴ്‌സ് അക്കാദമിയിൽ നിന്ന് സ്വോർഡ് ഓഫ് ഹോണർ പുരസ്‌കാരം നേടിയിട്ടുണ്ട്. ഫൈറ്റർ പൈലറ്റ് കൂടിയായിരുന്നു സാഥെ.

Story Highlights surabhi lakshmi, air india flight crash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top