നടൻ റാണ ദഗുബതിയും മിഹീക ബജാജും വിവാഹിതരായി; ചിത്രങ്ങൾ കാണാം

നടൻ റാണ ദഗുബതിയും മിഹീക ബജാജും വിവാഹിതരായി. ശനിയാഴ്ച ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹത്തിനെത്തിയ അതിഥികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവർക്കും കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു.

റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാഗ ചൈതന്യ, നടൻ രാം ചരൺ തേജ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Story Highlights rana dagubathi,meehika bajaj marrige photos

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top