കോൺഗ്രസ് അനുകൂല കൂറുമാറ്റം ഒഴിവാക്കാൻ എംഎൽഎമാരെ ഗുജറാത്തിലേയ്ക്ക് മാറ്റി ബിജെപി

രാജസ്ഥാനിൽ എംഎൽഎമാരെ ഗുജറാത്തിലേയ്ക്ക് മാറ്റി ബിജെപി. നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് നടപടി. എതെങ്കിലും സാഹചര്യത്തിൽ കോൺഗ്രസിന് അനുകൂലമായി കൂറുമാറ്റം ഉണ്ടാകുമോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗുജറാത്തിലെ പോർ ബന്ദറിലേയ്ക്ക് ചാർട്ടേട് വിമാനത്തിലാണ് എംഎൽഎമാരെ അയച്ചത്. പോർബന്ധറിലെ ആഡംബര ഹോട്ടലിലാണ് എംഎൽഎമാർ കഴിയുക. അതേസമയം എംഎൽഎമാരെ മാറ്റിയതല്ല അവർ ഗുജറാത്തിൽ തിർത്ഥാടനത്തിന് പോയതാണെന്നാണ് ബിജെപിയുടെ നിലപാട്. സോമനാഥ ക്ഷേത്രം സന്ദർശിച്ച ശേഷം ഇവർ സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് ബിപെി പ്രതികരിച്ചു.
രാജസ്ഥാനിൽ ബിജെപിക്ക് 72 എംഎൽഎമാരാണ് ഉളളത്. ഓഗസ്റ്റ് 14നാണ് രാജസ്ഥാനിൽ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തിൽ ഗെഹ്ലോട്ട് സർക്കാർ വിശ്വാസ വോട്ട് തേടും.
Story Highlights – bjp mla moved to gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here