രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചിയിൽ പുതിയ ഹാം റേഡിയോ കണ്ട്രോൾ റൂം

രക്ഷാ ദൗത്യം തുടരുന്ന രാജമലയിൽ നിന്നുള്ള ആശയവിനിമയം ദുഷ്‌കരമായ സാഹചര്യത്തിൽ കൊച്ചി കടവന്ത്ര ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ ഹാം റേഡിയോ കണ്ട്രോൾ റൂം തുടങ്ങി. സന്ദേശങ്ങൾ കൈമാറുന്നതിനും, രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ഏറെ സഹായകമാകുന്നതാണ് ഹാം റേഡിയോ. സിവിലിയൻ സേന അംഗങ്ങളാണ് ഹാം റേഡിയോ കൈകാര്യം ചെയ്യുന്നത്.

Read Also : രാജമല മണ്ണിടിച്ചിൽ: അഞ്ച് മരണമെന്ന് റിപ്പോർട്ട് ; 10 പേരെ രക്ഷപ്പെടുത്തിയതായി സൂചന

രക്ഷാ പ്രവർത്തനം പുരോഗമിക്കുന്ന രാജമലയിൽ ദൗത്യം ഏകോപിപ്പിക്കുന്നതിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി പര്യാപ്തമല്ലാത്ത വാർത്ത വിനിമയ സൗകര്യമായിരുന്നു. ദിവസങ്ങളായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതും മൊബൈൽ റേഞ്ചിന്റെ അപര്യാപ്തയും കാരണം ദുരന്തവിവരം പുറംലോകം അറിയാൻ മണിക്കൂറുകൾ എടുത്തു. ഇതിനൊരു പരിഹാരമെന്നോണമാണ് കടവന്ത്ര ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ ഹാം റേഡിയോ കണ്ട്രോൾ റൂം സൗകര്യം തുടങ്ങിയത്.

റേഡിയോ തരംഗങ്ങൾ ഉപയോഗപ്പെടുത്തികൊണ്ടുള്ള ഈ സൗകര്യം ഉപയോഗിച്ച് തുടങ്ങിയതോടെ വാർത്ത വിനിമയ സംവിധാനം തകർന്ന രജമലയിലെ രക്ഷാ പ്രവർത്തകരും അഗ്‌നി ശമനസേന നിലയങ്ങളിലുള്ള ഉദ്യാഗസ്ഥരും തമ്മിലുള്ള ആശയ വിനിമയം വേഗത്തിലായതായി ജില്ലാ ഫയർ ഓഫീസർ ജോജി ജെയിംസ് പറഞ്ഞു.

ആശയ വിനിമയം ദുഷ്‌കരമായ സാഹചര്യങ്ങളിൽ സന്ദേശങ്ങൾ കൈമാറുന്നതിനും രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സഹായകമാണ് ഹാം റേഡിയോ. സിവിലിയൻ സേനാംഗങ്ങളാണ് ഹാം റേഡിയോ സംവിധാനം കൈകാര്യം ചെയ്യുന്നത്. 2004ൽ ഉണ്ടായ സുനാമിയിൽ ആൻഡമാൻ നിക്കോബാറിൽ നിന്ന് സന്ദേശങ്ങൾ അയക്കുന്നതിനും ഗുജറാത്ത് ഭൂചലന സമയത്തും ഹാം റേഡിയോ ഉപയോഗിച്ചിരുന്നു. മേയർ സൗമിനി ജെയിൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി ജോസഫ്, കൗൺസിലർ എ ബി സാബു എന്നിവർ ഹാം റേഡിയോ സ്റ്റേഷൻ സന്ദർശിച്ചു.

Story Highlights ham radio control room kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top