കൊല്ലം ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഇത്തിക്കരയാര്‍ കരകവിഞ്ഞൊഴുകുന്നു

കൊല്ലം ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഇത്തിക്കരയാര്‍ കരകവിഞ്ഞ് പുഴയുടെ തീരത്ത് വീടുകളില്‍ വെള്ളം കയറി. ജില്ലയിലെ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ വലിയ നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്.

ഇത്തിക്കരയാര്‍, അച്ചന്‍കോവിലാര്‍ , പളളിക്കലാര്‍ എന്നിവ കര കവിഞ്ഞ് ഒഴുകുകയാണ്. ഇത്തിക്കരയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ആദിച്ചനല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പട്ടത്താനം വിമലഹൃദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈലക്കാട് പഞ്ചായത്ത് യുപി സ്‌കൂള്‍, ഇരവിപുരം സെയ്്്്ന്റ് ജോര്‍ജ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിച്ചു. മൂന്നു ക്യാമ്പുകളിലായി 26 കുടുംബങ്ങളെ പ്രവേശിപ്പിച്ചു. ആലപ്പാട് മുതല്‍ ഇരവിപുരം വരെയുള്ള തീരമേഖലയില്‍ കടലാക്രമണം രൂക്ഷമാണ്.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളിലേക്ക് പതിച്ച് നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍, പാടശേഖരങ്ങള്‍ എന്നിവിടങ്ങള്‍ മുങ്ങിത്തുടങ്ങി. പള്ളിക്കലാര്‍ കരകവിഞ്ഞ് ശൂരനാട് വടക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. കല്ലടയാറിന് പുറമെ തോടുകളും, താഴ്ന്ന പ്രദേശങ്ങളിലും മഴ വെളളം കയറി. കൊല്ലത്തും കരുനാഗപ്പള്ളിയിലും കടലോര മേഖല ആശങ്കയിലാണ്.

Story Highlights heavy rain, kollam, flood

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top