രാജ്യത്ത് 21.5 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

india covid cases crossed 21 lakh

രാജ്യത്ത് 21.5 ലക്ഷം കടന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,153,010 ആയി. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 192-ാം ദിവസമാണ് കൊവിഡ് കേസുകൾ ഇരുപത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നത്.

തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകൾ 60,000 കടന്നിരിക്കുകയാണ്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 64,399 പോസിറ്റീവ് കേസുകളും 861 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 43,379 ആയി. രണ്ട് ദിവസം കൊണ്ട് വർധിച്ചത് 125,936 കേസുകളാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 6,28,747 ആയി.

ആകെ രോഗമുക്തർ 1,480,884 ആണ്. രോഗമുക്തി നിരക്ക് 68.78 ശതമാനമായി ഉയർന്നത് രാജ്യത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്. 24 മണിക്കൂറിനിടെ 53,879 പേർ രോഗമുക്തരായി. പ്രതിദിന പരിശോധനകൾ ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 719,364 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. ആകെ 2,41,06,535 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

Story Highlights india covid cases crossed 21 lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top