കരിപ്പൂർ ദുരന്തം: പ്രത്യേക അന്വേഷണത്തിനായി 30 അംഗ സംഘം

karipur death to be probed by 30 member team

കരിപ്പൂർ വിമാന ദുരന്തം അന്വേഷിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്പി. ജി. സാബുവിന്റെ നേതൃത്വത്തിൽ 30 അംഗ ടീമിനെയാണ് രൂപീകരിച്ചത്.

മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തൽമണ്ണ എഎസ്പി ഹേമലത, ഇൻസ്‌പെക്ടർമാരായ ഷിബു, കെ.എം ബിജു, സുനീഷ് പി.തങ്കച്ചൻ, തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിലുണ്ട്.

നിലവിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത് 123 പേരാണ്. ഇതിൽ പതിനൊന്ന് പേരുടെ നില ഗുരുതരമാണ്. 3 പേരെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം 49 പേർ ആശുപത്രി വിട്ടു. ചികിത്സയിലുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights karipur disaster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top