കോട്ടയത്ത് കനത്ത മഴ; പുഴകൾ കര കവിഞ്ഞ് ഒഴുകുന്നു; കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

കോട്ടയം ജില്ലയിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി. മീനച്ചിലാർ, മണിമലയാർ, കൊടൂരാർ എന്നീ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് വീണ്ടും ഉയർന്നു.
Read Also : കനത്ത മഴ; നോർത്ത് പറവൂരിലെ ജനങ്ങൾ ആശങ്കയിൽ
132 ക്യാമ്പുകളിലായി 990 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൂവായിരത്തിമുന്നൂറോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. താഴത്തങ്ങാടി, കുമരകം, അയ്മനം, തിരുവാർപ്പ് തുടങ്ങിയ മേഖലകളിൽ കൂടുതൽ വീടുകൾ വെള്ളത്തിലായി. വൈക്കം താലൂക്കിലും സ്ഥിതി രൂക്ഷമാണ്. നഗരസഭാ പരിധിയിൽ നാഗമ്പടം, ചുങ്കം, കാരാപ്പുഴ, ഇല്ലിക്കൽ, പാറപ്പാടം, താഴത്തങ്ങാടി, പുളിക്കമറ്റം, 15ൽ കടവ്, കല്ലുപുരക്കൽ, വേളൂർ എന്നീ സ്ഥലങ്ങളിൽ വെള്ളം കയറി.
മൂവാറ്റുപുഴയാർ കരകവിഞ്ഞ് വൈക്കം താലൂക്കിലെ നിരവധിയിടങ്ങൾ മുങ്ങി. നീണ്ടൂർ, മുണ്ടാർ, കല്ലറ മേഖലകളിൽ ഒട്ടേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായിട്ടുണ്ട്. കാണാതായത് അങ്കമാലി സ്വദേശി ജസ്റ്റിനെയാണ്. ഇദ്ദേഹം എയർപോർട്ടിൽ ടാക്‌സി ഡ്രൈവറാണ്. പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് സംഭവം നടന്നത്. ഫയർ ഫോഴ്‌സും നാട്ടുകാരും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മീനച്ചിലാറിന്റെ കൈവഴിയിലാണ് കുത്തൊഴുക്കുണ്ടായി അപകടമുണ്ടായത്.
Story Highlights – kottayam heavy rain, man missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here