കനത്ത മഴ; നോർത്ത് പറവൂരിലെ ജനങ്ങൾ ആശങ്കയിൽ

എറണാകുളം ജില്ലയിൽ മഴ ശക്തിയാർജിച്ചതോടെ നോർത്ത് പറവൂരിലെ ജനങ്ങൾ ആശങ്കയിൽ. നിരവധി വീടുകളിൽ വെള്ളം കയറാൻ തുടങ്ങി. സാധനങ്ങൾ അടക്കം തയാറാക്കി ക്യാമ്പുകളിലേക്ക് മാറാൻ തയാറായിരിക്കുകയാണ് നിരവധി കുടുംബങ്ങൾ. 2018ൽ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ ഭീതി പറവൂരിലെ ജനങ്ങൾക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ നാല് ദിവസമായി മഴ തോരാതെ പെയ്യുകയാണ്. പല കുടുംബങ്ങളും ആർത്തലച്ചു പെയ്യുന്ന മഴക്ക് മുന്നിൽ നിസഹായരായി നിൽക്കുകയാണ്. നദികൾ കരകവിഞ്ഞൊഴുകാൻ തുടങ്ങി. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം നേരിട്ട നോർത്ത് പറവൂരിലെ ജനങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. ഒരായുസ്സിന്റെ നീക്കിയിരിപ്പ് ഒലിച്ചു പോയിടത്ത് നിന്ന് ചേർത്ത് വെച്ച് തുടങ്ങിയതേയുള്ളു. പല വീടുകളും ഇപ്പോഴും ആ പ്രളയത്തിന്റെ അവശേഷിപ്പുകളായി തുടരുകയാണ്.

Read Also : കാസര്‍ഗോഡ് കനത്ത മഴ തുടരുന്നു; മൂന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുന്നു

ചേന്ദമംഗലം, പുത്തൻ വേലിക്കര, തുടങ്ങി പറവൂരിലെ നിരവധി പ്രദേശങ്ങളിലേക്കാണ് അന്ന് പ്രളയ ജലം ഇരമ്പിയെത്തിയത്. ഇത്തവണയും പറവൂരുകാർ ആശങ്കയിലാണ്. ഏത് നിമിഷവും പ്രളയമുണ്ടാകുമെന്ന് കണ്ട് സാധനങ്ങൾ പലതും കെട്ടി ഒതുക്കി മുൻകരുതലിലാണ്. ഭരണകൂടത്തിന്റെ ജാഗ്രത നിർദേശത്തിന് കാതോർക്കുന്നുണ്ട് ജനങ്ങൾ അതിനോടൊപ്പം പുഴയിലെ ജലനിരപ്പിന് മുന്നിൽ കണ്ണും കാതും ചേർത്ത് വയ്ക്കുകയാണ് പലരും.

Story Highlights heavy rain, north paravoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top