മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു; രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം

maharashtra crossed covid affected 5 lakhs

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. മഹാരാഷ്ട്ര,ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു.

12,822 പേർക്കാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5,03,084 ആയി. രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമായി ഉയർന്നത് വെറും 10 ദിവസം കൊണ്ട്. ആന്ധ്രയിൽ 10,080ഉം, കർണാടകയിൽ 7,178ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ ആകെ പോസിറ്റീവ് കേസുകൾ 2,17,040ഉം, മരണം 1,939ഉം ആയി. കർണാടകയിൽ ആകെ കൊവിഡ് ബാധിതർ 1,72,102 ഉം മരണം 3,091 ആയി ഉയർന്നു. ബെംഗളൂരുവിൽ 2,665 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു .തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 2,90,907ഉം, മരണം 4,808ഉം ആയി. ഡൽഹിയിൽ ആകെ കൊവിഡ് ബാധിതർ 1,44,127 ആയി ഉയർന്നു. പശ്ചിമബംഗാളിൽ 2,949 ഉം ,ഉത്തർപ്രദേശിൽ 4,660 പേർക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം, കൊവിഡ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം അഭിഷേക് ബച്ചൻ രോഗമുക്തി നേടി. കൊവിഡ് ഫലം നെഗറ്റീവ് ആയ വിവരം നടൻ അഭിഷേക് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ നാനാവതി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് താരം ട്വീറ്റിലൂടെ നന്ദി അറിയിച്ചു.

Story Highlights maharashtra crossed covid affected 5 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top