Advertisement

പെട്ടിമുടി മണ്ണിടിച്ചിൽ: 12 പേരെ രക്ഷപ്പെടുത്തി; 42 പേരുടെ മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

August 9, 2020
Google News 2 minutes Read
pettimudi landslide 42 death

ഇടുക്കി പെട്ടിബുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 12 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 42 പേരുടെ മരണം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ് എന്നും മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.

Read Also : പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇടുക്കി രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. 78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.12 പേരെ ഇതിനകം രക്ഷപ്പെടുത്താനായി. 42 പേരുടെ മരണം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.

57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഫയർ &റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് ഏഴിനാണ് പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. 20 ഓളം വീടുകളാണ് മണ്ണിനടിയിലായത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കൊവിഡ് കാരണം വിദ്യാർത്ഥികളടക്കം ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ന് തെരച്ചിലിന്റെ മൂന്നാം ദിനമാണ്.

ഇടുക്കി രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. 78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ്…

Posted by Pinarayi Vijayan on Sunday, August 9, 2020

Story Highlights pettimudi landslide 42 death says pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here