സഞ്ജയ് ദത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ശ്വാസതടസത്തെ തുടർന്ന് ഇന്നലെയാണ് സഞ്ജയ് ദത്തിനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായി. നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് താരം. ‘ഞാൻ സുഖമായിരിക്കുന്നുവെന്ന് എല്ലാവരേയും അറിയിക്കുന്നു. ലീലാവതി ആശുപത്രിയിലെ ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും പരിചരണത്തിന്റെ ഫലമായി ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്ന് കരുതുന്നു’- താരം ട്വിറ്ററിൽ കുറിച്ചു.
സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്തും താരത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ചു. എല്ലാ ടെസ്റ്റും പൂർത്തിയാക്കിയ ശേഷം സഞ്ജയ് ദത്ത് ആശുപത്രി വിടുമെന്നും പ്രിയ അറിയിച്ചു. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത മക്കൾക്കൊപ്പം ദുബായിലാണ്.
അശുതോഷ് ഗൊവാരികറുടെ പാനിപത്ത് ആണ് സഞ്ജയ് ദത്തിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മഹേഷ് ഭട്ടിന്റെ സഡക്ക് 2 ആണ് പുതുതായി പുറത്തിറങ്ങാനിരിക്കുന്ന സഞ്ജയ് ചിത്രം.
Story Highlights – sanjay dutt covid test result negative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here