ആർത്തവാവധിയുമായി സൊമാറ്റോ

Zomato introduces period leave

ജീവനക്കാർക്കുള്ള ആർത്തവാവധിയുമായി പ്രമുഖ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോ. ആർത്തവമുള്ള സ്ത്രീ, ട്രാൻസ്ജൻഡർ ജീവനക്കാർക്കാണ് വർഷത്തിൽ 10 ദിവസത്തെ ആർത്തവാവധി ലഭിക്കുക. സൊമാറ്റോ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ദീപിന്ദെർ ഗോയൽ ജീവനക്കാർക്കയച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : സപ്ലൈക്കോ സൗജന്യ കിറ്റ് വിതരണം രണ്ട് ദിവസത്തിനകം; സൊമാറ്റോ വഴിയും വിതരണം

വിശ്വാസം, സത്യം, സ്വീകാര്യത എന്നിവയുടെ സംസ്കാരം വളർത്താനാണ് ആർത്തവാവധി ഏർപ്പെടുത്തുന്നതെന്ന് ദീപിന്ദെർ ഗോയൽ പറയുന്നു. “ആർത്തവാവധിക്ക് അപേക്ഷിക്കുന്നതിൽ അപമാനമോ ലജ്ജയോ തോന്നേണ്ടതില്ല. പിരിയഡ് ലീവിനായി നിങ്ങളുടെ ചുമതലയുള്ള ആളുകളോട് പറയാനോ ഇമെയിൽ അയക്കാനോ മടിക്കരുത്. അതിൻ്റെ പേരിൽ ആരെങ്കിലും അപമാനിച്ചാൽ അത് നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. മിക്ക സ്ത്രീകൾക്കും വർഷത്തിൽ 14 തവണ ആർത്തവം ഉണ്ടാവാറുണ്ട്. തീരെ സുഖമില്ലാത്തവരേ ഈ അവധി എടുക്കാവൂ. മറ്റ് ആവശ്യങ്ങൾക്കായി ഇത് ദുരുപയോഗം ചെയ്യരുത്.”- ദീപിന്ദെർ ഗോയൽ പറയുന്നു.

2017ൽ മുംബൈയിലെ കൾച്ചർ മെഷീൻ എന്ന കമ്പനിയാണ് ആദ്യമായി ആർത്തവാവധി ഏർപ്പെടുത്തിയത്. എന്നാൽ, വെറും 8 ശതമാനം വനിത ജീവനക്കാർ മാത്രമാണ് അവധിക്കായി അപേക്ഷിച്ചത്. പ്രസവാവധി കൊണ്ട് തന്നെ ആർത്തവാവധി എടുക്കുന്നത് തിരിച്ചടിയാകുമെന്നായിരുന്നു വനിതാ ജീവനക്കാരുടെ കണക്കുകൂട്ടൽ.

Story Highlights Zomato introduces period leave

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top