40,000 രൂപയുടെ വൈദ്യുതി ബിൽ; യുവാവ് ആത്മഹത്യ ചെയ്തു

40000 രൂപയുടെ വൈദ്യുത ബിൽ ലഭിച്ച യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 57കാരനായ ലീലാധർ ലക്ഷ്മൺ ഗൈഥാനിയാണ് തീകൊളുത്തി ജീവനൊടുക്കിയത്. 40000 രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതു മുതൽ ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്ന് 956 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
3 മാസത്തെ ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ചാർജ് ആയാണ് ലീലാധറിന് 40000 രൂപയുടെ ബില്ല് ലഭിച്ചത്. ഭീമമായ തുക കണ്ട് ഞെട്ടിയ ഇദ്ദേഹം അധികൃതരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി.
കേരളത്തിൽ ഉൾപ്പെടെ വൈദ്യുതി ബില്ലുകളുമായി ബന്ധപ്പെട്ട ഒരുപാട് പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നടൻ മധുപാലിനും ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനും ഈ ദുരവസ്ഥ നേരിട്ടിരുന്നു. മധുപാലിനു ലഭിച്ച 5714 രൂപയുടെ ബില്ല് കെഎസ്ഇബി 300 രൂപയാക്കി ചുരുക്കിയിരിക്കുന്നു.
Story Highlights – 40000 rs electricity bill man suicides
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here