സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് താരങ്ങൾക്ക് കൊവിഡ്

atletico madrid covid cases

സ്പാനിഷ് ഫുട്ബോൾ ക്ലബ് അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് താരങ്ങൾക്ക് കൊവിഡ്. ജർമൻ ക്ലബ് ആർപി ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായത്. വ്യാഴാഴ്ചയാണ് മത്സരം തീരുമാനിച്ചിരുന്നത്. താരങ്ങളുടെ പേരുവിവരങ്ങൾ ക്ലബ് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇരുവരും വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് വാർത്താ കുറിപ്പിലൂടെ ക്ലബ് അറിയിച്ചു.

Read Also : പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പോർച്ചുഗലിലാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുക. പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലെ രണ്ട് സ്റ്റേഡിയങ്ങളിലായി നടത്തുന്ന മത്സരങ്ങൾ ശനിയാഴ്ച അവസാനിക്കും. ലിസ്ബണിലേക്ക് പുറപ്പെടുന്നതിനു മുൻപ് ഒരുതവണ കൂടി താരങ്ങൾക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ക്ലബ് അറിയിച്ചു. ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച രണ്ട് താരങ്ങളും ക്ലബിനൊപ്പം ഉണ്ടാവില്ല. ഇതോടൊപ്പം പരിശീലനത്തിൻ്റെ സമയക്രമങ്ങളിലും മാറ്റം വരുത്തും.

അറ്റ്‌ലാൻ്റയും പിഎസ്ജിയും തമ്മിൽ ബുധനാഴ്ച നടക്കുന്ന മത്സരത്തോടെയാണ് ക്വാർട്ടർ ഫൈനലുകൾ ആരംഭിക്കുക. വെള്ളിയാഴ്ച ബയേൺ മ്യൂണിക്ക് ബാഴ്സലോണയെ നേരിടും. ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി-ലിയോൺ മത്സരത്തോടെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ അവസാനിക്കും.

Story Highlights atletico madrid reported 2 covid cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top