കൊവിഡ് ബാധിച്ച് മരിച്ച സബ് ഇൻസ്‌പെക്ടർ അജിതന് ആദരമർപ്പിച്ച് ‘കാക്കി’

kakki honors deceased police officer

കൊവിഡ് പോരാട്ടത്തിനിടെ മരണത്തിന് കീഴടങ്ങിയ സഹപ്രവർത്തകന്റെ ഓർമയ്ക്കായി കവിത എഴുതി തൃശൂർ സിറ്റി പൊലീസ് സബ് ഇൻസ്‌പെക്ടർ സുഭാഷ് പോണോളി. ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

കാക്കി – സബ് ഇൻസ്പെക്ടർ സുഭാഷ് പോണോളി രചിച്ച കവിതയുടെ ദൃശ്യാവിഷ്കാരം.

മഹാമാരിയെ പിടിച്ചുകെട്ടാനുള്ള കഠിന പ്രയത്നത്തിൽ കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങിയ ഇടുക്കി സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ അജിതന്‍റെ സ്മരണകൾക്കു മുമ്പിൽ ആദരാഞ്ജലിയർപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ സുഹൃത്തും ട്രൈനിങ്ങ് ബാച്ച്മേറ്റുമായ തൃശൂര്‍ സിറ്റി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ. സുഭാഷ് പോണോളി.

Posted by Thrissur City Police on Saturday, August 8, 2020

‘കാക്കി’ എന്നാണ് കവിതയുടെ പേര്. അജിതന്റെ സർവീസ് കാലയളവിലെ സംഭവങ്ങളും, കൊവിഡ് പോരാട്ടവും, ട്രെയിനിംഗ് കാലയളവുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് സ്‌പെഷൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ അജിതൻ മരണത്തിന് കീഴടങ്ങുന്നത്. അജിതൻറെ സ്മരണകൾക്കു മുമ്പിൽ ആദരാഞ്ജലിയർപ്പിക്കുകയാണ് അദ്ദേഹത്തിൻറെ സുഹൃത്തും ട്രൈനിങ്ങ് ബാച്ച്‌മേറ്റുമായ സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ശ്രീ. സുഭാഷ് പോണോളി.

Story Highlights kakki honors deceased police officer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top