ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ പുതിയ ലിമിറ്റഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടു

ആലപ്പുഴ ജില്ലയില്‍ പാണാവള്ളിയില്‍ പുതിയ ലിമിറ്റഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെട്ടയ്ക്കല്‍, കടക്കരപ്പള്ളി, ചെട്ടികാട് എന്നീ ലാര്‍ജ് ക്ലസ്റ്ററുകളിലും രോഗവ്യാപനം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
എറണാകുളം ജില്ലയില്‍ ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററിലാണ് ജില്ലയില്‍ ഇപ്പോള്‍ പ്രധാനമായും രോഗവ്യാപനം ഉള്ളത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളില്‍ ആയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്നത്. ആലുവ ക്ലസ്റ്ററില്‍ രോഗവ്യാപനം കുറഞ്ഞു വരികയാണ്. ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട കൂടുതല്‍ സ്ഥലങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഉള്ളത്.
മലപ്പുറം ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമാണുള്ളത്. ഇന്നലെ മാത്രം 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നത്തെ ആകെ പുതിയ രോഗബാധ 255 ആണ്. കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനമുണ്ട്. മൂന്നുദിവസത്തിനിടെ 36 അതിഥി തൊഴിലാളികള്‍ക്കാണ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – limited cluster in Panavally Alappuzha district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here