മധ്യവയസ്‌കനെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർക്കോട് പരപ്പ പട്ടളത്ത് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കുത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന തോടൻചാലിലെ കീരി രാവിയെന്ന് അറിയപ്പെടുന്ന രവിയെ(48) സംഭവം നടന്ന വീടിന്റെ മുമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കവുങ്ങിൻ തോട്ടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

Read Also : തിരുവനന്തപുരത്ത് കാണാതായ ഹെൽത്ത് ഇൻസ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ രാത്രിയിൽ പ്രദേശത്തുണ്ടായ കത്തിക്കുത്തിൽ കാരാട്ട് കൂളി പാറയിലെ കണ്ണന് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിൽ പരുക്കേറ്റ കണ്ണനെ പരിയാരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights man found dead outside house, kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top