കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ‘നെയ്ബര്‍ഹുഡ് വാച്ച് സിസ്റ്റം’ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

cm pinarayi vijayan

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ‘നെയ്ബര്‍ഹുഡ് വാച്ച് സിസ്റ്റം’ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗബാധ തടയുന്നതിന് ജനങ്ങള്‍ സ്വയം നിരീക്ഷണം നടത്തി, ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നെയ്ബര്‍ഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെയാണ് സംസ്ഥാനത്താകെ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം – തത്സമയം

Posted by 24 News on Monday, August 10, 2020

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി, പാലക്കാട്, വയനാട്, തൃശൂര്‍ സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ തൃപ്തികരമായി നടപ്പാകുന്നുണ്ട്. ഇക്കാര്യത്തിലുള്ള എല്ലാ ജില്ലകളിലെയും പ്രവര്‍ത്തനം വിലയിരുത്താനും പുതിയ നിയന്ത്രണ രീതികള്‍ക്ക് രൂപം നല്‍കാനുമായി ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.

തീരദേശത്ത് കൊവിഡ് ബാധ പടരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനുമായി ഐജി എസ്. ശ്രീജിത്തിനെ നിയോഗിച്ചു. കോസ്റ്റല്‍ പൊലീസ് അദ്ദേഹത്തെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights neighborhood watch system will be implemented in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top