പമ്പ അണക്കെട്ടിന്റെ ഷട്ടർ അടച്ചു

പമ്പ അണക്കെട്ടിന്റെ ഷട്ടർ അടച്ചു. അർധരാത്രിയോട് കൂടിയാണ് ഷട്ടറുകൾ അടച്ചത്. ഇതോടെ ആശങ്ക ഒഴിയുകയാണ്. നിലവിൽ പമ്പയിലെ ജലനിരപ്പ് 982.80 ആണ്.
ഇന്നലെ ഉച്ചയോടെയാണ് ഡാമിന്റെ ആറു ഷട്ടറുകൾ 60 സെന്റീ മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 82 ഘനമീറ്റർ ജലം പുറത്തേക്ക് ഒഴുക്കിയത്. ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽ നിന്നും 982 മീറ്ററിൽ എത്തിക്കുന്നതിലൂടെ വലിയതോതിൽ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
അതേസമയം, ജില്ലയിൽ ആറ് താലൂക്കുകളിലെ 103 ദുരിതാശ്വാസ ക്യാമ്പുകളിലായി 1015 കുടുംബങ്ങളിൽ നിന്ന് മൊത്തം 3342 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള എട്ടു പേരെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റി.
Story Highlights – pamba dam shutter closed
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News