ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ അശോക് ഗെഹ്‌ലോട്ട് ക്യാമ്പ്

ashok gehlot

രാജസ്ഥാനിൽ വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അശോക് ഗെഹ്‌ലോട്ട് ക്യാമ്പ്. ജയ്‌സാൽമാറിലെ ഹോട്ടലിൽ അർധരാത്രിയും കൂടിയാലോചനകൾ നടന്നു.

Read Also : രാജസ്ഥാനിൽ കുതിരക്കച്ചവട ആരോപണം ശക്തമാക്കി അശോക് ഗഹ്‌ലോട്ട്

ജനങ്ങളുടെ ശബ്ദം കേൾക്കാനും ജനാധിപത്യത്തെ രക്ഷിക്കാനും എല്ലാ എംഎൽഎമാരോടും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആഹ്വാനം ചെയ്തു. ബിജെപി നേതാക്കളോടും കോൺഗ്രസ് വിട്ടവരോടും ജനങ്ങൾക്ക് രോഷമുണ്ട്. ഇക്കാര്യം മനസിലാക്കി വിമതർ തിരിച്ചുവരുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ബിജെപി രാജസ്ഥാൻ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നീക്കം നടത്തുകയാണെന്ന ആരോപണം ആവർത്തിച്ചു. ആറ് ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ ലയിച്ച നടപടി ചോദ്യം ചെയ്ത ബിജെപിയുടെ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിലപാട് സർക്കാരിന് നിർണായകമാകും.

Story Highlights ashok gehlot, rajasthan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top