ബാങ്ക് കവർച്ചാ പ്രാങ്ക്; ഇരട്ടകളായ ടിക്ടോക് താരങ്ങൾക്ക് 4 വർഷത്തെ തടവ്

TikTok Stars Bank Robbery

ബാങ്ക് കവർച്ചാ പ്രാങ്ക് വീഡിയോ അപ്ലോഡ് ചെയ്ത ടിക്ടോക് താരങ്ങൾക്ക് നാലു വർഷത്തെ തടവ്. ഇരട്ട സഹോദരങ്ങളായ അലൻ സ്റ്റോക്സും അലക്സ് സ്റ്റോക്സുമാണ് തടവിലായത്. കാലിഫോർണിയ സ്വദേശികളായ ഇരുവരും കഴിഞ്ഞ വർഷമാണ് അറസ്റ്റിലായത്. രണ്ട് ബാങ്ക് റോബറി പ്രാങ്ക് വീഡിയോകളാണ് ഇവർ നിർമ്മിച്ചത്.

Read Also : റോളർ കോസ്റ്റർ റൈഡ്; കൊവിഡ് പടരാതിരിക്കാൻ ‘നിശബ്ദരായി’ അലമുറയിടാമെന്ന് ജപ്പാൻ അമ്യൂസ്മെന്റ് പാർക്ക്: വീഡിയോ

2019 ഒക്ടോബർ 15നാണ് ഇവർ ബാങ്ക് കവർച്ച പ്രാങ്ക് വീഡിയോ ചെയ്തത്. നിരപരാധിയായ യൂബർ ഡ്രൈവറെയാണ് ഇവർ ഇതിൽ പറ്റിച്ചത്. ഇയാളെ പൊലീസ് വളയുകയായിരുന്നു. സഹോദരങ്ങൾ സ്വയം കവർച്ചക്കാരായി വേഷമിടുകയും ചെയ്തു. ആദ്യ പ്രാങ്കിൽ കറുത്ത വസ്ത്രവും മാസ്കും ധരിച്ച ഇവർ ബാങ്ക് കവർച്ചക്കാരായി വേഷമിടുകയും ഒരു യൂബർ ടാക്സിയിൽ യാത്ര ചെയ്യുകയും ചെയ്തു. വഴിയരികിൽ ഇത് കണ്ടു നിന്ന ആളുകൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി തോക്കിൻ മുനയിൽ ഇവരെ നിർത്തി. പിന്നീടാണ് താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് യൂബർ ഡ്രൈവർക്ക് മനസ്സിലായത്. ആദ്യ സംഭവത്തിനു ശേഷം പൊലീസ് ഇവരെ താക്കീത് നൽകി വിട്ടയച്ചു.

എന്നാൽ, മണിക്കൂറുകൾക്ക് ശേഷം കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ വീണ്ടും ഇവർ സമാനമായ പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തു. തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Story Highlights Twin TikTok Stars charged for Bank Robbery “Pranks”

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top