Advertisement

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 11, 2020
Google News 6 minutes Read
cm pinarayi vijayan press meet

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുക്തി നേടിയത് 1426 പേരാണ്. അഞ്ച് മരണമാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് മൂലം ഉണ്ടായത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ചെല്ലയ്യ, കണ്ണൂര്‍ കോളയാട് സ്വദേശി കുംബ മാറാടി, തിരുവനന്തപുരം വലിയതുറ സ്വദേശി മണിയന്‍, എറണാകുളം ചെല്ലാനം സ്വദേശി റീത്താ ചാള്‍സ്, തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ എന്നിവരാണ് ഇന്ന് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

1242 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 105 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 62 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേര്‍ക്കും രോഗം ബാധിച്ചു. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 12, പാലക്കാട് ജില്ലയിലെ ഏഴ്, കാസര്‍ഗോഡ് ജില്ലയിലെ അഞ്ച്, മലപ്പുറം ജില്ലയിലെ നാല്, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ മൂന്ന് വീതവും, കോഴിക്കോട് ജില്ലയിലെ രണ്ട് എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, തൃശൂര്‍ ജില്ലയിലെ ഒരു കെഎസ്ഇ ജീവനക്കാരനും ബാധിച്ചു.

കൊവിഡ് പോസിറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 297
  • മലപ്പുറം -242
  • കോഴിക്കോട് -158
  • കാസര്‍ഗോഡ് -147
  • ആലപ്പുഴ -146
  • പാലക്കാട് -141
  • എറണാകുളം -133
  • തൃശൂര്‍ -32
  • കണ്ണൂര്‍ -30
  • കൊല്ലം 25
  • കോട്ടയം -24
  • പത്തനംതിട്ട -20
  • വയനാട് -18
  • ഇടുക്കി -4

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം – തത്സമയം

Posted by 24 News on Tuesday, August 11, 2020

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം – 279
  • മലപ്പുറം – 195
  • കാസര്‍ഗോഡ് – 140
  • ആലപ്പുഴ – 131
  • കോഴിക്കോട് – 127
  • എറണാകുളം -125
  • പാലക്കാട് – 114
  • തൃശൂര്‍ – 28
  • കൊല്ലം – 24
  • കോട്ടയം – 23
  • കണ്ണൂര്‍ – 22
  • വയനാട് – 18
  • പത്തനംതിട്ട – 12
  • ഇടുക്കി – 4

ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 498
  • കാസര്‍ഗോഡ് – 266
  • കോഴിക്കോട് – 103
  • ആലപ്പുഴ -70
  • എറണാകുളം – 70
  • ഇടുക്കി – 68
  • തൃശൂര്‍ – 65
  • മലപ്പുറം – 51
  • വയനാട് – 48
  • കോട്ടയം – 47
  • പത്തനംതിട്ട – 41
  • പാലക്കാട് – 40
  • കൊല്ലം – 32
  • കണ്ണൂര്‍ – 27

ഇതോടെ 12,721 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,046 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കൊവിഡ് പ്രതിരോധത്തിനൊപ്പം എലിപ്പനി ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid confirmed 1417 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here