ഡൽഹി എയിംസിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഡൽഹി എയിംസിൽ ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 22 വയസുള്ള ബെംഗളൂരു സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹം വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഹോസ്റ്റൽ നമ്പർ 19ന് മുകളിൽ നിന്ന് ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം 6.30യോട് കൂടിയാണ് സംഭവം. മെഡിക്കൽ വിദ്യാർത്ഥിയായ വികാസ് ആണ് മരിച്ചത്. ചികിത്സാ വാർഡിൽ നിന്ന് ഇറങ്ങിയ വികാസ് ഹോസ്റ്റലിലേക്ക് പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.

Read Also : ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് ബലിപെരുന്നാൾ

ഒരു സൈക്യാട്രിസ്റ്റും നേരത്തെ എംയിംസിൽ ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദേഹത്തിനും വിഷാദ രോഗമായിരുന്നുവെന്ന് ഒരു സീനിയർ ഡോക്ടർ പറഞ്ഞതായി ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മാസത്തിനിടെ എയിംസിൽ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്. നേരത്തെ ഒരു ഡോക്ടറും മൂന്ന് രോഗികളും ആത്മഹത്യ ചെയ്തിരുന്നു.

Story Highlights delhi aiims, suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top