ഡെന്റിസ്റ്റ്, ഡാൻസർ, യൂട്യൂബർ; ചഹാലിന്റെ പ്രതിശ്രുധ വധു ധനശ്രീയെ അറിയാം

Dhanashree Verma Yuzvendra Chahal

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ താൻ എൻഗേജ്ഡ് ആയ വിവരം പങ്കുവച്ചത്. പ്രതിശ്രുധ വധു ധനശ്രീക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിൻ്റെ വെളിപ്പെടുത്തൽ. ഇതിനു പിന്നാലെ സഹതാരങ്ങളും മുൻതാരങ്ങളുമൊക്കെ ദമ്പതികൾക്ക് ആശംസയറിയിച്ച് രംഗത്തെത്തി. ഇന്ത്യൻ താരത്തിൻ്റെ നല്ലപാതി ആരാണെന്നാണ് പിന്നീട് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തത്.

മുംബൈ സ്വദേശിയായ ഡെൻ്റിസ്റ്റാണ് ധനശ്രീ. ഇതോടൊപ്പം ഡാൻസറും കൊറിയോഗ്രാഫറും സോഷ്യൽ മീഡിയ കണ്ടൻ്റ് പ്രൊഡ്യൂസറും. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുള്ള ഒരു സെലബ്രിറ്റി. ധനശ്രീയുടെ യൂട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ വീഡിയോകൾക്കൊക്കെ ഒട്ടേറെ കാഴ്ചക്കാരുണ്ട്. ഡാൻസ് വീഡിയോകളാണ് ധനശ്രീ പോസ്റ്റ് ചെയ്യാറുള്ളത്.

ചഹാലിനെ പോലെ ധനശ്രീയും എൻഗേജ്മെൻ്റ് വാർത്ത പങ്കുവച്ചിട്ടുണ്ട്. നേരത്തെ, ചഹാലിൻ്റെ ജന്മദിനത്തിന് താരത്തിൻ്റെ ഒരു നൃത്തവീഡിയോയും ധനശ്രീ പങ്കുവച്ചിരുന്നു.

വിരാട് കോലി, ശിഖർ ധവാൻ, രവി ശാസ്ത്രി, വാഷിംഗ്‌ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, മന്ദീപ് സിംഗ് തുടങ്ങി നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസ അറിയിച്ചത്.

ഇന്ത്യക്കായി 2016ൽ അരങ്ങേറിയ ചഹാൽ 52 ഏകദിന മത്സരങ്ങളും 42 ടി-20കളും കളിച്ചിട്ടുണ്ട്. യഥാക്രമം 91, 55 വിക്കറ്റുകളാണ് ചഹാലിൻ്റെ സമ്പാദ്യം. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ടീമിലാണ് ചഹാൽ കളിക്കുന്നത്.

Story Highlights Dhanashree Verma and Yuzvendra Chahal engaged

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top