ഇഐഎ പരിഷ്‌ക്കരിച്ച വിജ്ഞാപനം; കേരളം ഇന്ന് കേന്ദ്രത്തെ നിലപാട് അറിയിക്കും

പരിസ്ഥിതി ആഘാത വിലയിരുത്തൽ നിയമത്തിന്റെ പരിഷ്‌ക്കരിച്ച വിജ്ഞാപനത്തിൽ എതിർപ്പറിയിക്കാൻ കേരളം. നിലപാട് അറിയിക്കാനുള്ള അവസാന തീയതിയായ ഇന്നാണ് കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ എതിർപ്പറിയിക്കുക. സംസ്ഥാനം നിലപാട് അറിയിക്കാൻ വൈകുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു.

പരിസ്ഥിതിക്ക് തിരിച്ചടിയാവുന്ന ഇഐ എ നിയമ പരിഷ്‌ക്കരണത്തിന്റെ വിജ്ഞാപനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നിലപാടറിയിക്കാൻ സംസ്ഥാനങ്ങളോട് മേയ് മാസം ആവശ്യപ്പെട്ടതുമാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്തും കോടതി നിർദേശ പ്രകാരവും നിലപാടറിയിക്കാനുള്ള തീയതി ഓഗസ്റ്റ് 11 വരെയാക്കി. സംസ്ഥാന പരിസ്ഥിതി അവലോകന സമിതി നിലപാട് മേയ് മാസം തന്നെ സർക്കാരിനെ അറിയിച്ചതാണ്. പക്ഷേ കേന്ദ്രത്തിനു കൈമാറിയിരുന്നില്ല .വിജ്ഞാപനത്തിന്റെ ഉള്ളടക്കത്തോട് ഒടുവിൽ സംസ്ഥാനം വിയോജിച്ചു.

Read Also : ഇഐഎ വിജ്ഞാപനത്തിലെ പല കാര്യങ്ങളോടും യോജിപ്പില്ല, കേന്ദ്രത്തെ നിലപാട് അറിയിക്കുമെന്ന് മുഖ്യമന്ത്രി

ചില പദ്ധതികൾക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നു. കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂണിറ്റുകൾ, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്ചായം നിർമാണ ഫാക്ടറികളും 25100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയെയാണ് പരിസ്ഥിതി അനുമതിയിൽ നിന്നും ഒഴിവാക്കിയത്. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനത്തിന് നൽകേണ്ടെന്നും പുതിയ വിജ്ഞാപനത്തിലുണ്ട്.

Story Highlights eia, state will inform opinion to gov

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top