മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം; റിപ്പോർട്ട് ചെയ്തത് 118-ാം കൊവിഡ് മരണം

malappuram reports covid death

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം. പെരിന്തൽമണ്ണ സ്വദേശി മൊയ്തുപ്പയാണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇദ്ദേഹം മരണപ്പെടുന്നത്. വാർധക്യ സഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

ഇന്ന് മുന്നാമത്തെ കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ എറണാകുളത്തും വയനാട്ടിലുമാണ് കൊവിഡ് ബാധിതർ മരിച്ചത്. എറണാകുളം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ സ്വദേശി എം ഡി ദേവസിയാണ് മരിച്ചത്. 75 വയസായിരുന്നു. കൊവിഡ് ബാധിച്ച് വയനാട്ടിൽ മരിച്ചത് കാരക്കാമല സ്വദേശി മൊയ്തു (59) ആണ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കിഡ്‌നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 115 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇന്നത്തെ കണക്കുകൾ കൂടി കൂട്ടുമ്പോൾ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 118 ആകും.

Story Highlights malappuram reports covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top