കൊവിഡ് കാല ഇളവിൽ ജയിലിൽ നിന്നിറങ്ങി യുവാവിന്റെ പരാക്രമം; മൂന്ന് പേർക്ക് പരുക്ക്

കൊവിഡ് കാല ഇളവിൽ ജയിലിൽ നിന്നിറങ്ങിയ യുവാവിന്റെ പരാക്രമത്തിൽ മൂന്ന് പേർക്ക് പരുക്ക്. കോഴിക്കോട് മൂഴിക്കലിലാണ് സംഭവം. രണ്ട് വീടുകൾ ഇയാൾ എറിഞ്ഞ് തകർക്കുകയും ചെയ്തു.

മൂഴിക്കൽ ചെരിച്ചിൽ മീത്തൽ അക്ഷയ് ആണ് ആക്രമണത്തിന് പിന്നിൽ. ഇയാളുടെ ആക്രമണത്തിൽ ചെരിച്ചിൽ മീത്തൽ മൂസക്കോയ, ഭാര്യ, ആമിന, മരുമകൾ റുസ്ന എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂസക്കോയയുടെ പരാതിയിൽ അക്ഷയ്ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും ഇയാൾ ഒളിവിലാണ്. കഴിഞ്ഞ അഞ്ചു വർഷമായി തങ്ങൾക്കെതിരെ ആക്രമണം പതിവാണെന്ന് പരുക്കേറ്റവർ പറഞ്ഞു. ലഹരിക്ക് അടിമയായ അക്ഷയ് റെയിൽവേ ഗേറ്റ്കീപ്പറെ അടിച്ച് പരുക്കേൽപ്പിച്ചതടക്കമുള്ള കേസുകളിൽ പ്രതിയാണ്.

Story Highlights Covid 19, Attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top